ആധുനീക രീതിയിൽ നവീകരിക്കുന്ന
പൊന്നാനി ബസ്സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു.
യാത്രക്കാർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതിനാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നത്. ഒരു വർഷത്തിനുളളിൽ ബസ്സ്റ്റാൻഡിന്റെ നിർമ്മാണം പൂർത്തീകരിക്കും.
തീരദേശ മേഖലയുടെ പൊതു വികസനം കണക്കിലെടുത്ത് കൂടുതൽ ബസ്സുകൾ ഗതാഗത വകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ശിലാഫലകം എം.എൽ.എ അനാഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി.
പൊന്നാനി മുനിസിപ്പൽ എഞ്ചിനീയർ രഘു റിപ്പോർട്ട് അവതരിപ്പിച്ചു.
പൊന്നാനി നഗരസഭാ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ
ഷീന സുദേശൻ, രജീഷ് ഊപ്പല, അജീന ജബ്ബാർ, ടി.മുഹമ്മദ് ബഷീർ, ഒ. ഒ ഷംസു
നഗരസഭാ കൗൺസിലർമാർ,
നഗരസഭാ സെക്രട്ടറി സജിറൂൺ,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പി.നന്ദകുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ബസ്സ്റ്റാൻഡിന്റെ നവീകരണം.നിലവിലെ ബസ്റ്റാന്റിനോട് ചേർന്ന് ഇരുനിലക്കെട്ടിടം നിർമിക്കും.
നിലവിലുള്ള അപര്യാപ്തതകൾ പരിഹരിച്ച് കൂടുതൽ സൗകര്യങ്ങളുള്ള കംഫർട്ട് സ്റ്റേഷൻ, കാത്തിരിപ്പു കേന്ദ്രം, ലഘുഭക്ഷണ ശാല,ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയം, എന്നിവ പുതിയ കെട്ടിടത്തി ലുണ്ടാകും.
ബസ്സുകൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക ട്രാക്കുകളും ഒരേ സമയം ഒമ്പതു ബസ്സുകൾക്ക് പ്രവേശിക്കാനുള്ള സൗകര്യവും പുതിയ ബസ്‌സ്റ്റാന്റിൽ ഒരുക്കും.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നിർമാണ പ്രവൃത്തി പൂർത്തിയാവുന്നതോടെ ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്‌സ്റ്റാന്റ് പൊന്നാനിക്ക് സ്വന്തമാവും.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments