രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥിനികൾ
കണ്ടനകം ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെൻ്ററുമായും സഹകരിച്ചു കൊണ്ട് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി തലത്തിൽ നടത്തി വരുന്ന ജീവദ്യുതി രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് ജനുവരി 7 ഞായറാഴ്ച കണ്ടനകം കാമ്പസിൽ ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ പി.ടി.എ എക്സിക്യൂട്ടീവ് അംഗം ടി.സി സക്കീർ ഹുസൈൻ രക്തം ദാനം നൽകി നിർവഹിച്ചു. പ്രിൻസിപ്പൽ എൻ. അബ്ദുൽ ഖയ്യൂം അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ 35 പേർ രജിസ്റ്റർ ചെയ്യുകയും 5 ആദ്യ രക്തദാതാക്കളുമടക്കം 26 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.
മികച്ച രീതിയിൽ സംഘാടനം നിർവ്വഹിപ്പിച്ച്, നാട്ടുകാരെ ക്യാമ്പിലേക്ക് എത്തിക്കുകയും ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രോഗ്രാം ഓഫീസർ കെ. അസിതകുമാരിയുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. രക്തത്തിന്റെ ആവശ്യകതയും രക്തദാനത്തിന്റെ പ്രസക്തിയും വളർന്ന് വരുന്ന വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം വിഭാവനം ചെയ്ത ജീവദ്യുതി പദ്ധതിക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ഇത് യുവ സമൂഹത്തെ രക്തദാന രംഗത്തേക്ക് കൈ പിടിച്ചുയർത്തതുന്നതിന് ഏറെ സഹായകരമാണെന്നും ബി.ഡി.കെ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ബി ഡി കെ പൊന്നാനി താലൂക്ക് കോഓർഡിനേറ്റർ മാരായ അലി ചേക്കോട്, ജുനൈദ് നടുവട്ടം, രഞ്ജിത്ത് കണ്ടനകം, അമീൻ മാറഞ്ചേരി,അബ്ദുൽ സമദ് എടപ്പാൾ, നൗഷാദ് അയിങ്കലം, ശിവപ്രസാദ് എറവക്കാട്, എന്നിവരും
പ്രോഗ്രാം ഓഫീസർ അസിതകുമാരി കെ, ഷറീന എം, ഖമറു ലൈല ടി, എൻ.എസ്.എസ് ലീഡർ ഫാത്തിമ റജില കെ.പി, സ്കൂൾ യൂനിയൻ ജന. സെക്രട്ടറി ഫിന മിൻഷ, റുഷ്ദ സയാന, ഫർസാന, ഫാത്തിമ റിയ, മുഫീദ, ഷഹദിയ, റിയ കെ.കെ, ഫസ്ല ടി.വി എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments