ഇടയ്ക്കു വെച്ചു സർവീസ് അവസാനിപ്പിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം : കോൺഗ്രസ്
കുണ്ടുകടവ് ജംഗ്ഷൻ -ഗുരുവായൂർ കുന്നംകുളം റൂട്ടിൽ വൈകുന്നേരം ഏഴു മണിക്ക് ശേഷം സർവീസ് നടത്താതെ ഇടയ്ക്കു വെച്ച് സർവീസ് അവസാനിപ്പിക്കുന്ന ബസുകൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഏഴുമണിക്ക് ശേഷം കുന്നംകുളം ഭാഗത്തേക്കും ഗുരുവായൂർ ഭാഗത്തേക്കും പോകുന്ന യാത്രക്കാർ ബസ് സർവീസ് നടത്താത്തത് മൂലം ബുദ്ധിമുട്ടുകയാണ്. മാറഞ്ചേരിയിൽ നിന്നും 7:40 ന് ഗുരുവായൂരിലേക്കും 8 മണിക്ക് കുന്നംകുളത്തേക്കും ബസ് സർവീസ് ഉണ്ട്. എന്നാൽ ഈ ബസുകൾ ആളുകൾ കുറവെന്ന പേരിൽ ഈ സമയത്ത് ഓടാതെ സർവീസ് അവസാനിപ്പിക്കുന്നതാണ് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നത്. ഈ ബസുകൾ സർവീസ് നടത്തി ജനങ്ങളുടെ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments