Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം സംഗമം ഫെസ്റ്റിൽ വൻ ജനപങ്കാളിത്തം


എരമംഗലം സംഗമം ഫെസ്റ്റിൽ വൻ ജനപങ്കാളിത്തം

സുസ്ഥിര വികസനത്തിന് അയൽകൂട്ടപ്പെരുമ'' എന്ന തലക്കെട്ടിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷങ്ങളുടെ ഭാഗമായി എരമംഗലം തണൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച സംഗമം മെഗാ ഫെസ്റ്റും വിപണന മേളയും വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഫെസ്റ്റിൽ അയൽകൂട്ടാംഗങ്ങളുടെ ഉൽപ്പന്ന വിപണനം ലക്ഷ്യം വെച്ചു കൊണ്ട് സംഘടിപ്പിച്ച വിപണനമേള വ്യാപാരി-വ്യവസായി അസോസിയേഷൻ പ്രസിഡണ്ട് ജലീൽ കീടത്തേൽ ഉൽഘാടനം ചെയ്തു. 40-ൽ പരം സ്റ്റാളുകളിൽ മധുര പലഹാരങ്ങളും എണ്ണക്കടികളും ചായ, ജൂസ്, അച്ചാറുകൾ ചെടികൾ, തുടങ്ങിയവുമൊക്കെ വളരെ വേഗത്തിൽ വിറ്റു തീർന്നു.

ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറിയറ്റംഗം സലിം മമ്പാട് ഫെസ്റ്റിൻ്റെ ഉൽഘാടനം നിർവ്വഹിച്ചു. തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡണ്ട് എം.സി.നസീർ അധ്യക്ഷത വഹിച്ചു. മാധ്യമം പത്രവും കേരള കൃഷി വകുപ്പും ചേർന്ന് നടത്തുന്ന സൗജന്യ വിത്ത് വിതരത്തിൻ്റെ ഉൽഘാടനം വെളിയംകോട് കൃഷി ഓഫീസർ വി.കെ.ലാമിന നിർവ്വഹിച്ചു.
വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന സമിതിയംഗം സീനത്ത് കോക്കൂർ മോട്ടിവേഷൻ ക്ലാസ്സെടുത്തു. ഇൻഫാഖ് സസ്റ്റയിനബിൾ സൊസൈറ്റി സംസ്ഥാന സമിതിയംഗം പി.എം.അബ്ദുൽ മജീദ് സമാപന പ്രസംഗം നടത്തി. തണൽ ട്രഷറർ കെ.എ.ജമാൽ സ്വാഗതവും പ്രോഗ്രാം കൺവീനർ അക്ബർ എരമംഗലം നന്ദിയും പറഞ്ഞു.
ഉൽഘാടന സമ്മേളനത്തെത്തുടർന്ന് അയൽകൂട്ടം കുടുംബങ്ങളിലെ കുട്ടികൾ ആകർഷകവും വൈവിധ്യമാർന്നതുമായ കലാപരിപാടികൾ അവതരിപ്പിച്ചു. ദിൽസത്ത് മജീദ്, ആസിയ ആസിഫ്, സഫിയ ഉമർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ശേഷം വടക്കേക്കാട് ഐ.സി.എ.ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച, ബാബു വൈലത്തൂർ സംവിധാനം ചെയ്ത ഗസ്സ റേഡിയോ എന്ന ലഘു നാടകം കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. തൃശ്ശൂർ ജില്ല കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകം ഗസ്സയിൽ പിടഞ്ഞു വീണ് മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നോവും നൊമ്പരങ്ങളും ഒപ്പിയെടുക്കുന്നതായിരുന്നു. 
കഴിഞ്ഞ 11 വർഷങ്ങളായി 1100 ഓളം കുടുംബങ്ങൾക്ക് പലിശക്കെണിയിൽ നിന്നും തണൽ നൽകി വരുന്ന തണൽ വെൽഫെയർ സൊസൈറ്റിയുടെ ജനസ്വീകാര്യത വിളിച്ചോതുന്നതായിരുന്നു സംഗമം മെഗാ ഫെസ്റ്റ്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments