വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു .
എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന വികസന സെമിനാർ വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേ പുറത്ത് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ മുഖ്യാഥിതിയായി . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ . പ്രിയദർശിനി കരട് പദ്ധതി രേഖ അവതരിപ്പിച്ചു . ലൈഫ് ഭവന പദ്ധതി , ഉത്പാദന ,
സേവന മേഖല പ്രാധാന്യം നല്കിയും , മറ്റ് മേഖലകൾക്ക് ഫണ്ട് വകയിരുത്തി കൊണ്ടുള്ള പദ്ധതികൾക്കാണ് രൂപം നല്കിയിരിക്കുന്നത് .
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് സ്വാഗതം പറഞ്ഞു . ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ് , ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസ , ബ്ലോക്ക് മെമ്പർമാരായ
പി. അജയൻ , പി. റംഷാദ് ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ ആസൂത്രണ സമിതി അംഗം കെ.എം. അന്തകൃഷ്ണൻ മാസ്റ്റർ , കില ഫാക്കൽറ്റി
എം .പ്രകാശ് , ഷമീർ ഇടിയാട്ടേൽ ,
കെ. രാമകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു . അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷൻ നന്ദി പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments