എൻ എസ് എസ് ക്യാമ്പുകളിലേക്ക് ജില്ലാ പഞ്ചായത്ത് മെമ്പറുടെ കിഴങ്ങ് വണ്ടി
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലേയും സമീപപ്രദേശത്തെ സ്കൂൾകളിലേയും കോളേജുകളിലേയും വിദ്യാർഥികൾക്കായി നടക്കുന്ന സപ്തദിന എൻ എസ് എസ് ക്യാമ്പുകളിലേക്ക് പൂളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേമ്പ്, കൂവ, കാവത്ത് തുടങ്ങിയ വ്യത്യസ്ത ഇനം കിഴങ്ങുകളും അനുബന്ധ സാധനങ്ങളുമായി ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ കെ സുബൈർ ക്യാമ്പിലേക്ക് കിഴങ്ങു വണ്ടിയുമായി എത്തുകയും ക്യാമ്പ് അംഗങ്ങൾക്ക് ഹൃദയസ്പർശമായ സന്ദേശങ്ങളും കൈമാറി.
പൊന്നാനി, മാറഞ്ചേരി, പനമ്പാട്, വെളിയങ്കോട്, വന്നേരി, ആൽത്തറ, തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള കിഴങ്ങ് വണ്ടിയുടെ ഫ്ലാഗ് ഓഫ് കർമ്മം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബഹു: എംകെ റഫീഖ നിർവഹിച്ചു. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുവാനും, മുൻകാല ഭക്ഷണരീതിയും, വിഷരഹിത പോഷകാഹാരം എന്ന നിലയിലുമാണ് ഡിവിഷൻ മെമ്പർ വ്യത്യസ്ത നൂതനമായ കിഴങ്ങ് വണ്ടി എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. വ്യത്യസ്ത യാത്രക്ക് വിദ്യാർഥികളുടെയും അധ്യാപകരുടെയും പിടിഎ യുടെയും നിറഞ്ഞ പിന്തുണ ലഭിച്ചതായി ഡിവിഷൻ മെമ്പർ എ കെ സുബൈർ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments