ഗവർണർക്കെതിരെ കരിങ്കൊടി : സിപിഎം നേതാക്കൾ ഉൾപ്പെടെ 25 പേർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു
പി ടി മോഹന കൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചതിന് സിപിഐ (എം), ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ യുടെ 25 പ്രവർത്തകർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു.
എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഗവർണറെ എരമംഗലം സെൻററിൽ വച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്
എരമംഗലം എൽസി സെക്രട്ടറി സുനിൽ കാരാട്ടേൽ, ഡിവൈഎഫ്ഐ പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് അഭിലാഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ, സിപിഎം നേതാക്കളായ സുരേഷ് കാക്കനാത്ത്, ഗിരി വാസൻ തുടങ്ങി 25 ഓളം പേർക്കാണ് പെരുമ്പടപ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് , അറസ്റ്റ് ചെയ്ത് പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments