തണൽ ഫെസ്റ്റ്: 2023 സമാപിച്ചു.
കുടുംബങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് അയൽ കൂട്ടങ്ങളിലെ സ്ത്രീകൾ രംഗത്ത് വരണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. കുടുംബിനികളെ പലിശക്കെണിയിൽ കുടുക്കി ചൂഷണം ചെയ്യുന്ന പണമിടപാട് സ്ഥാപനങ്ങളെ കരുതിയിരിക്കണമെന്നും പലിശരഹിത പരസ്പര സഹായ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ തണൽ പോലുള്ള സംവിധാനങ്ങളെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിര വികസനത്തിന് അയൽ കൂട്ട പെരുമ എന്ന തലക്കെട്ടിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടന്ന തണൽ ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരി സഫാരി ഗ്രൂപ്പ് ചെയർമാൻ മടപ്പാട്ട് അബൂബക്കർ തണലിലെ സംരംഭകരെ ആദരിച്ചു. മുഹമ്മദ് പൊന്നാനി, ഏ.ടി. അലി, നാസർ മണമൽ, ടി.പി. നാസർ റീന ടീച്ചർ, വി.കുഞ്ഞിമരക്കാർ, എ.മൻസൂർ, ദിനേശ് വടമുക്ക് എന്നിവർ പ്രസംഗിച്ചു.
തണൽ ഫെസ്റ്റിന്റെ ഭാഗമായി സംഗമം അയൽ കൂട്ട മെമ്പർമാരുടെ ഉൽപന്നങ്ങർ ഉൾപ്പെടുത്തി തണൽ നാട്ടു ചന്ത മൂന്ന് ദിവസങ്ങളിലായി നടന്നു.
തൃശൂർ മൂസിക് വോയ്സിന്റെ ഗാനമേളയും അരങ്ങേറി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments