Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് 2020 മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു .


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  ലൈഫ് 2020 മൂന്നാം ഘട്ട ഗുണഭോക്തൃ സംഗമം  സംഘടിപ്പിച്ചു . 

വെളിയങ്കോട് ഗ്രാമപഞ്ചായത്ത്  ലൈഫ് ഭവന പദ്ധതി  ഗുണഭോക്താക്കളുടെ  മൂന്നാം ഘട്ട  സംഗമം സംഘടിപ്പിച്ചു . എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ  ഷംസു   ഉദ്ഘാടനം ചെയ്തു .  ലൈഫ്  2020 അന്തിമ ഗുണഭോക്ത പട്ടികയിൽ  ഉൾപ്പെട്ട  
എസ് . സി ,  ഫീഷറീസ് , ജനറൽ ,  വിഭാഗങ്ങളിലായി  263  ഗുണഭോക്താക്കളുടെ  അർഹത  പരിശോധനക്കായി   ഒന്നാം ഘട്ടം ,  രണ്ടാം ഘട്ടം  ഗുണഭോക്ത സംഗമങ്ങളിലായി  പൂർത്തിയാക്കിയിരുന്നു . അർഹതാ  പരിശോധന പൂർത്തിയാക്കിയവരിൽ ,  ഗ്രാമ പഞ്ചായത്തുമായി  കരാറിൽ  ഏർപ്പെട്ടവർക്ക്  ഭവന നിർമ്മാണ  ഘട്ടങ്ങൾക്ക്  അനുസ്യതമായി    ധനസഹായം  നല്കുകയും  ചെയ്തിരുന്നു .  

ലൈഫ്  2020  മൂന്നാം ഘട്ട സംഗമത്തിൽ  ബാക്കി വരുന്ന  304  ഗുണഭോക്താക്കളുടെ  അർഹത പരിശോധയാണ് പൂർത്തിയാക്കിയത് . പരിശോധന പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക്   ഗ്രാമ പഞ്ചായത്തുമായി  കരാറിൽ ഏർപ്പെടുന്നതിന് ആവശ്യമായ  രേഖകൾ ഹാജറാക്കുന്നതിന്  നിർദേശം നല്കുകയും ,  കരാറിൽ ഏർപ്പെടുന്ന ഗുണഭോക്താക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ  ആദ്യ ഗഡു  ധനസഹായം  അനുവദിക്കുന്നതിനും
തീരുമാനിച്ചു . 

ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡൻ്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ച  ചടങ്ങിൽ  നിർവ്വഹണ ഉദ്യോഗസ്ഥൻ   വി. ഇ . ഒ .  ആർ . രാജ്കുമാർ പദ്ധതി വിശദീകിച്ചു .  ഗ്രാമ പഞ്ചായത്ത്  സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയർമാന്മാരായ  മജീദ് പടയോടത്ത് ,  സെയ്ത് പുഴക്കര , ഗ്രാമ പഞ്ചായത്ത്  മെമ്പർ മുസ്തഫ  മുക്രിയത്ത്  എന്നിവർ  സംസാരിച്ചു .  സാമൂഹ്യ ക്ഷേമ  സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംസി റമീസ്  സ്വാഗതവും  ,  ജൂനിയർ സൂപ്രണ്ട്  പത്മകുമാർ  നന്ദിയും  പറഞ്ഞു .  ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ  പി. വേണുഗോപാൽ , റസ് ലത്ത് സെക്കീർ , റമീന ഇസ്മയിൽ , 
കെ. വേലായുധൻ , ഹസീന 
ഹിദായത്ത് , സബിത പുന്നക്കൽ , പി. പ്രിയ , ഓഫീസ് അസിസ്റ്റൻ്റ്  സതി സുരേഷ് തുടങ്ങിയവർ  ഗുണഭോക്താക്കളുടെ രേഖകൾ  പരിശോധിക്കുന്നതിന് നേത്യത്വം നല്കി .


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments