PSC സൗജന്യ പരിശീലനത്തിന് ഡിസംബർ 20 വരെ അപേക്ഷിക്കാം.
വൈജ്ഞാനിക രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള മാസ് കോളേജിന് കീഴിൽ PSC സൗജന്യ പരിശീലനം ആരംഭിക്കുമെന്ന് മാസ് കോളേജ് അക്കാദമിക് കോഡിനേറ്റർ ഷെരീഫ് കുരിക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തികച്ചും സാധാരണക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ ഉദ്യോഗാർത്ഥികൾക്ക് ചിട്ടയായ പരിശീലനത്തോടെ സർക്കാർ ഉദ്യോഗമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ അവസരമൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ജനുവരി ഒന്നു മുതൽ LDC പരിശീലനവും ,ജനുവരി 6 മുതൽ LSGI സെക്രട്ടറി (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയ തസ്തികകൾ സംയോജിപ്പിച്ചത് ) പരിശീലനവും ആരംഭിക്കും. ഇടവിട്ട ദിനങ്ങളിൽ വൈകുന്നേരം 7 മണി മുതൽ 8.30 വരെ ഓൺലൈൻ പ്ലാറ്റ് ഫോമിലായിരിക്കും ക്ലാസ്സുകൾ നടക്കുക. മാസ് അലുംനി അസോസിയേഷൻ്റെയും വിദ്യാഭ്യാസ സാമൂഹ്യ സന്നദ്ധ സേവന പ്രവർത്തകരുടെ കൂട്ടായ്മയായ ലാം ഫൗണ്ടേഷൻ്റെയും പിന്തുണയോടെയാണ് മികച്ച ട്രൈനർമാർ നയിക്കുന്ന സൗജന്യ കോച്ചിംഗ് നടപ്പിലാക്കുന്നത്. താൽപര്യമുള്ള മലപ്പുറം, പാലക്കാട്,തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലക്കാർക്ക് ഡിസംബർ 20ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 82815 75115, 9037490554 എന്നീ വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.വാർത്ത സമ്മേളനത്തിൽ മാസ് കോളേജ് പ്രിൻസിപ്പാൾ കെ.പി സുനിത, മാസ് അലുംനി അസോസിയേഷൻ പ്രസിഡൻ്റ് ഷംസീർ.പി പി, എക്സിക്യൂട്ടീവ് മെമ്പർ ഷാനിൽ എന്നിവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments