നരണിപ്പുഴ കുമ്മിപ്പാലം ബണ്ട് തകർച്ച KLDC അടിയന്തരമായി ഇടപെടണം :മുസ്ലിം ലീഗ്
എരമംഗലം: നരണിപ്പുഴ കുമ്മിപ്പാലം ബണ്ട് തകർന്ന് കൃഷി നാശം സംഭവിച്ച സ്ഥലം പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പുഞ്ച കൃഷി ആരംഭിച്ച ഇരുന്നൂറ് ഏക്കർ പാടശേഖരത്തിന്റെ ബണ്ടാണ് തകർന്നത്. നാല്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. KLDC അടിയന്തരമായി ഇടപെട്ട് ബണ്ട് പൂർവ്വ സ്ഥിതിയിൽ കൃഷിക്ക് അനുയോജ്യമായി പുനസ്ഥാപിക്കാനുള്ള നടപടികൾ കൈകൊള്ളണമെന്ന് മുസ്ലിം ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കോക്കൂർ പി പി യൂസഫലി, ടി കെ റഷീദ്, കെ കെ ബീരാൻ കുട്ടി,ടി കെ അബ്ദുൽ ഗഫൂർ, വി കെ എം ഷാഫി, ഷംസു N, മുഹമ്മദ് കുട്ടി പേരോത്തേൽ, ഷുക്കൂർ മാട്ടേരി , അബൂബക്കർ തെക്കോത്, ഫാഹിദ് എരമംഗലം എന്നിവർ സ്ഥലം സന്ദർശിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments