വിദ്യാലയങ്ങളിൽ ക്രിസ്‌മസ് ആഘോഷം വിപുലമായി നടന്നു.
കാഞ്ഞിരമുക്ക് പി.എൻ.യു.പി. സ്‌കൂളിൽ നടന്ന ക്രിസ്‌മസ് ആഘോഷം പൊന്നാനി യു.ആർ.സിയിലെ സി.ആർ.സി. ജസീല ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് സുജീർ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക സിന്ധു, ഫൗസിയ, നൗഷാദ്, മാനേജ്‌മെൻറ് പ്രതിനിധി വിനോദ്, സ്റ്റാഫ് സെക്രട്ടറി നൂറുൽ അമീൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിലെ ക്രിസ്‌മസ് ആഘോഷം വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക വി.ജെ. ജെസ്സി, മദർ പി.ടി.എ. പ്രസിഡൻറ് റസിയ അലി, അധ്യാപകരായ എം. ധനദാസ്, ആതിരാഭദ്രൻ, സിനി ജോൺസ്, നുസ്‌റത്ത് ബീഗം, നിമിത, പി. ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്‌മസ് കേക്കുവിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്കൂളിലെ ആഘോഷം പ്രഥമാധ്യാപിക ശോഭനാദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.വി. സന്തോഷ് അധ്യക്ഷത വഹിച്ചു. വി.എച്ച്. മിസിരിയ, വി.എം. ഫൗസിയ, നുസ്‌റത്ത്, റസിയ റാഫി, അബ്ദുള്ള പാലപ്പെട്ടിക്കാരൻ, നൈനാബി, രശ്‌മിവിനോദ് തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മാറഞ്ചേരി പരിച്ചകം എ.എം.എൽ.പി. സ്കൂളിൽ ക്രിസ്‌മസ് ആഘോഷo പ്രഥമാധ്യാപകൻ വി.കെ. ശ്രീകാന്ത് ഉദ്‌ഘാടനം ചെയ്‌തു. എം.പി.ടി.എ. അംഗം കെ. സബീന അധ്യക്ഷത വഹിച്ചു. ടി.ബി. ശിവജ, എം. മാജിസ, കെ. ഷീജ, തെസ്‌നിഫൈസൽ, കെ. സനിത എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments