മതേതര രാജ്യമായി ഇന്ത്യയെ വീണ്ടെടുക്കാൻ 'ഇന്ത്യാ' മുന്നണി അധികാരത്തിലെത്തണം - എം.പി. അബ്ദുസമദ് സമദാനി എം.പി.
മതേതര രാജ്യമായി ഇന്ത്യയെ വീണ്ടെടുക്കാൻ 'ഇന്ത്യാ' മുന്നണി അധികാരത്തിലെത്തണമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. പറഞ്ഞു. യു.ഡി.എഫ്. പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി നടത്തിയ വിചാരണസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവാണ് മഹാത്മാഗാന്ധിയെന്നും ഗാന്ധി ഉയർത്തിപ്പിടിച്ച മൂല്യങ്ങളാണ് രാജ്യത്ത് നിലനിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ഉപാധ്യക്ഷൻ വി.ടി. ബൽറാം മുഖ്യപ്രാഭാഷണം നടത്തി. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ, കൺവീനർ അഷ്‌റഫ് കോക്കൂർ, വനിതാ ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, ജില്ലാ സെക്രട്ടറി ഖദീജ മൂത്തേടത്ത്, കെ.പി.സി.സി. അംഗം ഷാജി കാളിയത്തേൽ, ഡി.സി.സി. സെക്രട്ടറിമാരായ സിദ്ദീഖ് പന്താവൂർ, ടി.കെ. അഷ്‌റഫ്, വി.കെ.എം. ഷാഫി, പി. റംഷാദ്, ഷെമീർ ഇടിയാട്ടേൽ, കല്ലാട്ടേൽ ഷംസു, സി.എം. യൂസഫ്, മുസ്‌തഫ വടമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments