രണ്ടാംഘട്ടം നട്ട ഞാറു മുങ്ങി നഷ്ടപരിഹാരം തേടി നിവേദനം
ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷനിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ കുട്ടാടൻ പാടശേഖരത്ത് 135ഏക്കർ ഭൂമിയിൽ 35 ഏക്കറിൽ കൂടുതൽ തുടർച്ചയായ മഴ കാരണം പരിപൂർണ്ണമായി കൃഷി നാശം സംഭവിച്ചിരിക്കുന്നു. ആദ്യഘട്ടം ഉഴുതി തരപ്പെടുത്തിയ സ്ഥലത്ത് ഞാറ് നട്ടങ്കിലും മഴയിൽ നശിക്കുകയായിരുന്നു രണ്ടാം ഘട്ടവും ഉഴുതു തരപ്പെടുത്തി ഞാറുനട്ടങ്കിലും കാലാവസ്ഥ കെടുതികൾ കാരണം അതും പരിപൂർണ്ണമായി നശിച്ചിരിക്കുന്നു കടം വാങ്ങിച്ചും, പണ്ടം പണയം വെച്ചും, ലോണെടുത്തും കൃഷി ചെയ്യുന്ന കർഷകർക്ക് ഇതൊരു വലിയ ദുരന്തമാണ് ആയതിനാൽ കർഷകർക്ക് അടിയന്തരമായി ചിലവായ ഭീമമായ സംഖ്യ നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കൃഷി ഓഫീസർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ *എ കെ സുബൈർ* നിവേദനത്തിളുടെ മലപ്പുറത്തെ കൃഷി കാര്യാലയത്തിൽ എത്തി ആവശ്യപ്പെട്ടു ...
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments