ആരോടി - പാലക്കത്താഴം ബണ്ട് നിർമാണം ഉടൻ പൂർത്തിയാക്കണം: രാഷ്ട്രീയ ജനതാദൾ
ഭരണ- ഉദ്യോഗസ്ഥ രംഗത്തെ കെടുകാര്യസ്ഥത കാരണം അനിശ്ചിതത്വത്തിലായ
വെളിയങ്കോട് പഞ്ചായത്തിലുൾപ്പെട്ട അരോടി - പാലക്കത്താഴം ബണ്ട് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് R J D പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കോടിക്കണക്കിന് രൂപ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷിക വികസനത്തിന് വേണ്ടി മാറ്റി വെക്കുമ്പോഴാണ് പദ്ധതി നിർവഹണത്തിലെ
അനാസ്ഥ കാരണം
കഴിഞ്ഞ
7 വർഷമായി
നൂറ് ഏക്കർ വരുന്ന പ്രസ്തുത പാടശേഖരം
തരിശിടേണ്ടി വന്നതിൽ
യോഗം ശക്തമായ പ്രതിഷേധം അറിയിച്ചു.
RJD മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക്
യോഗം ഉദ്ഘാടനം ചെയ്തു.
ഇ.കെ. മൊയ്തുണ്ണി, മുഹമ്മദാലി അയിരൂർ ,ടി. ഷാനവാസ്, യു.എം. ലത്തീഫ്, പി.എ. മണികണ്ഠൻ, എം.കെ നിസാർ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ടി.ബി. സമീർ അധ്യക്ഷത വഹിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments