Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സംഗമം ഫെസ്റ്റ് : പാലപ്പെട്ടിയിൽ ഇന്ന് മുതൽ

സംഗമം ഫെസ്റ്റ് : പാലപ്പെട്ടിയിൽ ഇന്ന് മുതൽ 

സുസ്ഥിര വികസനത്തിന് അയൽ കൂട്ട പെരുമ"
എന്ന തലക്കെട്ടിൽ ഇൻഫാഖിന്റെ നേതൃത്വത്തിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷത്തിന്റെ ഭാഗമായി പാലപ്പെട്ടിയിൽ നടക്കുന്ന സംഗമം ഫെസ്റ്റിന് ഇന്ന് തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാലപ്പെട്ടി ഹ്യൂമൺ വെൽഫെയർ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കഴിൽ പ്രവർത്തിക്കുന്ന സംഗമം പലിശരഹിത അയൽ കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് സംഗമം ഫെസ്റ്റ് നടക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷം ആരംഭിക്കുന്ന കലാ മത്സരങ്ങളോടെയാണ് ഫെസ്റ്റിന് തുടക്കമാകുക. കവിയത്രി സീനത്ത് മാറഞ്ചേരി കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.


ഡിസംബർ 17 ന് നടക്കുന്ന കായിക മത്സരങ്ങൾ പ്രമുഖ യോഗാ പരിശീലക സീനത്ത് കോക്കൂർ ഉദ്ഘാടനം ചെയ്യും. ഡിസംബർ 24 മുതൽ ആരംഭിക്കുന്ന സംഗമം അയൽ കൂട്ട ചന്ത ഇൻഫാഖ് ജനറൽ സെക്രട്ടറി സി.പി. ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്യും.


26 ന് നടക്കുന്ന സംഗമം ഫെസ്റ്റിന്റെ സമാപന സമ്മേളനം സലിം മമ്പാട് ഉദ്ഘാടനം ചെയ്യും.
പാലപ്പെട്ടി തട്ടുപറമ്പിൽ പ്രത്യേകം സജമാക്കിയ ഫെസ്റ്റ് നഗറിലാണ് പരിപാടികൾ നടക്കുക. സംഗമം അയൽ കൂട്ടം കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സംഗമം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നതാണ്.
85 സംഗമം പലിശ രഹിത അയൽ കൂട്ടങ്ങളിലായി 1500 ൽ പരം അംഗങ്ങളാണുള്ളത്. ഇതിനകം നൂറ് ക്കണക്കിന് മെമ്പർമാർ കോടിക്കണക്കിന് രൂപയാണ് അംഗങ്ങൾക്ക് പരസ്പരം പലിശരഹിത വായ്പകൾ നൽകിയത്. അംഗങ്ങൾക്ക് വിവിധ മേഖലയിൽ തൊഴിൽ പരിശീലനവും ജൈവ കൃഷി പരിശീലനവും ഫെസ്റ്റിന്റെ ഭാഗമായി നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ ഹ്യുമൻ വെൽഫയർ ചാരിറ്റബ് ട്രസ്റ്റ് സെക്രട്ടറി പി.എം.അബ്ദുൽ മജീദ്, സംഗമം ഭാരവാഹികളായ മുസ്തഫ, മുൻഷിറ , നസീമ ഹംസു
എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments