അഴിമതി മുക്ത സിവിൽ സർവ്വീസ്:
പുസ്തക ചർച്ചയും ആദരിക്കലും തിങ്കളാഴ്ച
അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ "നീളെ തുഴഞ്ഞ ദൂരങ്ങൾ" എന്ന പുസ്തകത്തെ ആസ്പദമാക്കി "അഴിമതി മുക്ത സിവിൽ സർവ്വീസ്" എന്ന വിഷയത്തിൽ പുസ്തക ചർച്ചയും ആദരിക്കൽ ചടങ്ങും ഡിസംബർ 25 തിങ്കളാഴ് 3.30 ന് മുക്കാല തണൽ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാറിന്റെ ഇരുപതിൽ പരം വ്യത്യസ്ഥ വകുപ്പുകളിൽ 30 വർഷക്കാലം ജോലി ചെയ്തപ്പോൾ താൻ അനുഭവിച്ച തിക്താനുഭവങ്ങൾ ധീരമായി തുറന്നെഴുതിയ സർവ്വീസ് സ്റ്റോറിയാണ് "നീളെ തുഴഞ്ഞ ദൂരങ്ങൾ". ഇതിനകം തന്നെ സർവ്വീസ് സ്റ്റോറിയിൽ ഉന്നയിച്ച വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. സർക്കാർ സർവ്വീസിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും വ്യാപകമായിക്കൊണ്ടിരിക്കുന്ന കാലത്ത് അഴിമതി മുക്ത സിവിൽ സർവ്വീസിന് വേണ്ടി ജനങ്ങൾ ശബ്ദമുയർത്തേണ്ടത് അനിവാര്യമായത് കൊണ്ടാണ് ഇങ്ങനെ ഒരു ചർച്ച സംഘടിപ്പിച്ചതെന്നും സംഘാടകർ പറഞ്ഞു.
ചർച്ചയിൽ പ്രമുഖ സാഹിത്യകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ പൊന്നാനി താലൂക്ക് പ്രസിഡന്റ് വി.വി.രാമകൃഷ്ണൻ, പ്രൊഫ.കെ.എം. ചന്ദ്രാഹസൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സ്വാഗത സംഘം ചെയർമാൻ ഏ.ടി. അലി അധ്യക്ഷത വഹിക്കും.
മാറഞ്ചേരിയിലെ സാമൂഹ്യ - സാംസ്കാരിക- സാന്ത്വന മേഖലയിലുള്ള 6 സംഘടനകളാണ് ചർച്ചയും ഗ്രന്ഥകാരനെ ആദരിക്കൽ ചടങ്ങും നടത്തുന്നത്.
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ്, എം.ആർ. വൈ പൊതുവേദി, മൈത്രി വായനശാല, എം.ആർ. വൈ-2015, പൗരാവാകാശ സംരക്ഷണ സമിതി, പി.സി.ഡബ്ലിയു.എഫ് മാറഞ്ചേരി എന്നീ സംഘടനകളാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ഏ.ടി. അലി, അബ്ദുറഹ്മാൻ പോക്കർ, രുദ്രൻ വാരിയത്ത്, സക്കീർ പൂളക്കൽ എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments