മാറഞ്ചേരി ഗവ. ഐ.ടി.ഐ. തകർപ്പൻ വിജയവുമായി യു.ഡി.എസ്.എഫ്.
മാറഞ്ചേരി ഐ.ടി.ഐയിൽ എസ്.എഫ്.ഐ. കുത്തക തകർത്തെറിഞ്ഞു ചരിത്രത്തിൽ ആദ്യമായി എം.എസ്.എഫ്. നേതൃത്വം നൽകിയ യു.ഡി.എസ്.എഫ്. മുന്നണിക്ക്. മാറഞ്ചേരി ഗവ. ഐ.ടി.ഐ. യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു തകർപ്പൻ വിജയം നേടുന്നത്. വിജയികൾ എ.പി. മുഹമ്മദ് ജിൻഷാദ് (ചെയർമാൻ), പി. അർഷിദ് (കൗൺസിലർ), സി.പി. അഹമ്മദ് ഷിയാസ് (മാഗസിൻ എഡിറ്റർ), വി.കെ. ജിഷ്‌ണു (ജനറൽ ക്യാപ്റ്റൻ), പി.എം. മുഹമ്മദ് റിഷാദ് (ആർട്സ് സെക്രട്ടറി) എന്നിവരാണ് എം.എസ്.എഫ്. നേതൃത്വം നൽകിയ പാനലിൽ തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച പി.എം. നിഥിൻ മാത്രമാണ് എസ്.എഫ്.ഐ. സ്ഥാനാർഥികളിലെ വിജയി. വിജയികളായവർക്ക് യു.ഡി.എസ്.എഫ്. നേതാക്കളുടെ നേതൃത്വത്തിൽ അനുമോദിച്ചു. എം.എസ്.എഫ്. സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് അനുമോദനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഹന്നാൻ മാരമുറ്റം, സൽമാൻ ഫാരിസ്, ഹുവൈസ് പൊന്നാനി, ഷാറൂൺ പൊന്നാനി, കോൺഗ്രസ് പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് മുസ്തഫ വടമുക്ക്, മാറഞ്ചേരി മണ്ഡലം പ്രസിഡൻറ് ടി. ശ്രീജിത്ത്, റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments