വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ ഭിന്ന ശേഷി വിദ്യാർത്ഥി കലോത്സവം " ആരവം 2023 " ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ . റഫീഖ ഉദ്ഘാടനം ചെയ്തു . എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നടന്ന കലാമേളയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . ആടിയും , പാടിയും , അരങ്ങ് തകർത്ത പരിപാടിയിൽ പെരിയാറിൻ്റെ പോരാളി മുഹമ്മദ് ആസിം വെളിമണ്ണ മുഖ്യാഥിയായി . ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.കെ. സുബൈർ , വി.കെ. എം. ഷാഫി , ആരിഫ നാസർ ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫൗസിയ വടക്കേപ്പുറത്ത് , ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. നുറുദ്ധീൻ , പി. അജയൻ , പി. റംഷാദ് , ഗ്രാമ പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകായിൽ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രിയദർശിനി , ഐ.സി. ഡി. എസ് . സൂപ്പർ വൈസർ അമീബ യാസീൻ , ജൂനിയർ സൂപ്രണ്ട് പത്മ കുമാർ , സുനിൽ കാരാട്ടേൽ , സുരേഷ് പാട്ടത്തിൽ , ടി.ബി. ഷമീർ ജലീൽ കീടത്തേൽ , ഷിഹാബ് വി.കെ . ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്‌സൺ പുഷ്പലത , സിത്താര മാറഞ്ചേരി , പ്രഷീന ,
അങ്കൺവാടി , ആശ , ലീഡർമാരായ ,
സ്മിത , പി. സുബൈദ , പരിവാർ , വീൽ ചെയർ സംഘടന ഭാരവാഹികളായ സമദ് മാനാത്ത് പറമ്പിൽ , ടി. കുഞ്ഞഹമ്മദ് , തുടങ്ങിയവർ സംസാരിച്ചു . ഭിന്ന ശേഷി കലാ കാരന്മാരായ ശ്രീരാജ് പൊന്നാനി , റഫീഖ് പാലപ്പെട്ടി തുടങ്ങിയവരുടെയും , വിദ്യാർത്ഥികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി . സമ്മാനദാനവും നടത്തി .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments