വെളിയങ്കോട് പഞ്ചായത്ത്
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു .
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് നല്കുന്ന കാലിത്തീറ്റയുടെ വിതരണം താഴത്തേൽപ്പടി ക്ഷീര സംഘം സൊസൈറ്റിയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു .
വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . വെറ്ററിനറി സർജൻ ഐശ്വര്യ പദ്ധതി വിശദീകരണം നടത്തി .
ഇരുപത്തിയൊന്ന് ലക്ഷം രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത് .
കൂടാതെ ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി, ധാതുലവളങ്ങൾ , വിരമരുന്ന് , ആട് വളർത്തൽ തുടങ്ങി പദ്ധതികൾക്കുൾപ്പെടെ 40 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ വകയിരുത്തിട്ടുണ്ടന്നും , എല്ലാ ക്ഷീര കർഷകരും കാലികൾക്ക് കുളമ്പു രോഗപ്രതിരോധ കുത്തിവെയ്പ് നൽകണമെന്നും പ്രസിഡൻ്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര , റംസി റമീസ്, മെമ്പർമാരായ ഷീജ സുരേഷ് , സുമിത രതീഷ് , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എം . അജിത് കുമാർ , പ്രിയ ഡേവിസ് , നവാസ്. എ, ക്ഷീര സൊസൈറ്റി പ്രസിഡന്റ് ചപ്പയിൽ അശ്റഫ് , സെക്രട്ടറി ലില്ലി തുടങ്ങിയവർ സംസാരിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments