മോഷ്ടിച്ച ബൈക്കുമായി വീണ്ടും ബൈക്ക് മോഷണ ശ്രമം; യുവാവ് അറസ്റ്റിൽ
പുറത്തൂർ കളൂർ സ്വദേശിയുടെ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയിൽ ബൈക്ക് മോഷണത്തിന് ശ്രമിക്കവേ പൊന്നാനി സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പൊന്നാനി ചാണറോഡ് സ്വദേശി നാലകത്ത് ഷാഫി(25) ആണ് പിടിയിലായത്. ഇയാൾ മറ്റൊരിടത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായാണ് വീണ്ടും മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു. തിരൂർ സി.ഐ എം.ജെ ജിജോ യുടെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ ഷാഫി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments