കെപിഎസ് ടി എ ക്രിസ്മസ് ആഘോഷവും പ്രവർത്തക സംഗമവും നടത്തി
കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി സംസ്ഥാന നിർവാഹക സമിതി അംഗം ടി കെ സതീശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് സി റഫീഖ് അധ്യക്ഷനായി.
ടി എ ഡേവിഡ് മാസ്റ്റർ ക്രിസ്മസ് സന്ദേശം നൽകി. അംഗങ്ങൾക്കുള്ള ഡയറി കലണ്ടർ എന്നിവയുടെ വിതരണോദ്ഘാടനം ജില്ലാ ജോയിൻറ് സെക്രട്ടറി എം പ്രജിത് കുമാർ നിർവഹിച്ചു. സ്ക്വാഡ് വർക്ക് സാമഗ്രികളുടെ വിതരണം സംസ്ഥാന കൗൺസിലർ പി ഹസീനബാൻ നിർവഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ദിപു ജോൺ മുഖ്യപ്രഭാഷണം നടത്തി.
*യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി.*
*ബ്രാഞ്ച് സമ്മേളനങ്ങൾ ജനുവരി 3, 4, 5 തിയ്യതികളിലും ഉപജില്ലാ സമ്മേളനം ജനുവരി 13ന് എരമംഗലം സി എം എം യു പി സ്കൂളിലും സംഘടിപ്പിക്കാൻ തീരുമാനിച്ചു.*
*ജനുവരി 24ന് സെറ്റോ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുവാൻ തീരുമാനിച്ചു.*
ജനുവരി 8 9 തീയതികളിലായി എൻ്റെ ബ്രാഞ്ച് എൻ്റെ അഭിമാനം - സ്ക്വാഡ് വർക്ക് ടീമുകൾക്ക് രൂപം നൽകി.
ഉപജില്ലാ സെക്രട്ടറി കെ എസ് സുമേഷ്, ട്രഷറർ ഹേമന്ത് മോഹൻ, ജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി, ജില്ലാ കൗൺസിലർ എൻ മനോജ്, ടി.വി നൂറുൽ അമീൻ, പി.എൻ അക്ബർ ഷാ, സോഫി ജോൺ, വി പ്രദീപ് കുമാർ, ഷീജ സുരേഷ്, വി.ടി തോബിയാസ്, കെ ജിഷ, ഷിനു, ഹെല്‍ബിന്‍ ജോസ്, ബൈജു ടി വി, ഗീവർഗീസ് എം.ജെ, ടി അഫീഫ്, കെ ജയപ്രകാശ്, പി സജിലത്ത്, ഷജ്മ കുന്നപ്പള്ളി ശിഹാബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
വിവിധ യൂണിറ്റ്, ബ്രാഞ്ച് ഭാരവാഹികൾ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments