വിദ്യാർഥികൾക്കായി ശാസ്‌ത്രസംഗമം നടത്തി
പൊന്നാനി ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി ശാസ്‌ത്രസംഗമം നടത്തി. കോവിഡ് നാളുകളിൽ വിദ്യാർഥികളുടെ പഠനവിടവ് പരിഹരിക്കുന്നതിനായി കെ.എസ്.ടി.എ. പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ 'കരുതൽ -2023' പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായാണ് ശാസ്‌ത്രസംഗമം നടത്തിയത്. കെ.എസ്.ടി.എ. ജില്ലാ കോ -ഓഡിനേറ്റർ വീരാപ്പു ഉദ്ഘാടനം ചെയ്‌തു. പ്രസിഡൻറ് ഇർഷാദ് അധ്യക്ഷത വഹിച്ചു. എടപ്പാൾ എ.യു.പി. സ്‌കൂളിലെ ശാസ്ത്രാധ്യാപിക രേഖ ക്ലാസ് നയിച്ചു. 70 -വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. പൊന്നാനി ഉപജില്ലാ സെക്രട്ടറി കെ. സുഹറ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി. രഘു, വി.എം. രേണുക, കെ.വി. ഹനീഫ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : കെ.എസ്.ടി.എ. പൊന്നാനി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്‌ത്രസംഗമം ജില്ലാ കോ -ഓഡിനേറ്റർ വീരാപ്പു ഉദ്ഘാടനം ചെയ്യുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments