പി ഡി പി സാമ്രാജ്യത്വ വിരുദ്ധ ദിനം ആചരിച്ചു
ഡിസംബര്‍ 30 സാമ്രാജ്യത്വ ഭീകരന്മാര്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ ദിവസം. പി.ഡി.പി. മുന്‍ വര്‍ഷങ്ങളെപ്പോലെ സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു.
ലോകരാഷ്ട്രങ്ങള്‍ക്കുമേല്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഫലസ്തീന്‍ മണ്ണില്‍ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആഗോള സയണിസ്റ്റ് ഭീകര രാഷ്ട്രമായ ഇസ്രയേലിന്റെ മനുഷ്യകുരുതിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി പി.ഡി.പി പ്രഖ്യാപിച്ച സാമ്രാജ്യത്വ വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജംഗ്ഷനിൽ ഇസ്രയേല്‍ ഭീകരരാഷ്ട്ര തലവന്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ തൂക്കിലേറ്റി പ്രതിഷേധിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അശ്റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി, സംസ്ഥാന കൗൺസിൽ അംഗം എം. എ അഹ്മദ് കബീർ സംസാരിച്ചു.അശ്റഫ് ബാവ അബ്ദുറഹിമാൻ, അക്ബർ ചുങ്കത്ത്, ടി.വി. കുഞ്ഞിമുഹമ്മദ്, അബ്ദുസ്സലാം ബാവ, ആദിൽ പൊന്നാനി നേതൃത്വം നൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments