മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
മാറഞ്ചേരി പഞ്ചായത്തിലെ സ്ട്രീറ്റ് ലൈറ്റ്കൾ ഉടൻ പ്രവർത്തന ക്ഷമമാക്കണം എന്നാവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറി മണികണ്ഠനെ ഉപരോധിച്ചു.40ലക്ഷം രൂപ സ്ട്രീറ്റ് മെയിൻ വലിക്കാൻ kseb യിൽ കെട്ടി വെച്ചിട്ട് ഒന്നര വർഷമായി. Kseb പണി ആരംഭിച്ചിട്ടില്ല. ഭരണസമിതി ഇതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്നും ഉടൻ സ്ട്രീറ്റ് ലൈറ്റ്കൾ റിപ്പയർ ചെയ്തില്ലെങ്കിൽ ശക്തമായ സമരവുമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുന്നോട്ട് വരുമെന്നും മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അറിയിച്ചു. പ്രതിപക്ഷ നേതാവ് T. മാധവൻ, മെമ്പർമാരായ M. T. ഉബൈദ്, സുലൈഖ റസാഖ്, സംഗീത രാജൻ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി, വൈസ് പ്രസിഡന്റ് റഹീസ്, ഷൌക്കത്ത് വടമുക്ക്,B. P. റഷീദ്. P. V. മുസ്തഫ, ഹംസ വടമുക്ക്, അബ്ദു. M. P, ഉസ്മാൻ. P. V എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments