മുച്ചിറി, മുറിയണ്ണാക്ക്, മുഖവൈകല്യ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
പെരുമ്പടപ്പ്: ജീവകാരുണ്ണ്യ പ്രസ്ഥാനമായ തണലും സ്റ്റാർ കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മുച്ചിറി, മുറിയണ്ണാക്ക്, മുഖവൈകല്യ ചികിത്സ എന്നിവക്ക് വേണ്ടി വരുന്ന ശസ്ത്രക്രിയക്കു വേണ്ടിയുള്ള സൗജന്യ മെഡിക്കൽ ക്യാമ്പാണ് ഡിസംബർ 27നു രാവിലെ 10 മണി മുതൽ 3 മണി വരെ പെരുമ്പടപ്പ് റൈറ്റ്സ് തണൽ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വെച്ച് നടക്കുന്നത്.
ഇന്ത്യയിൽ ജനിക്കുന്ന 700 കുട്ടികളിൽ ഒരു കുട്ടിക്ക് എന്ന തോതിൽ ഈ ജനന വൈകല്യങ്ങൾ കാണുന്നു. ശരിയായ ചികിത്സയുടെ സഹായത്തോടെ 95% വൈകല്യങ്ങളും പരിഹരിക്കാവുന്നതാണ്. ഇങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് ശ്വസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും കേൾക്കുന്നതിനും സംസാരിക്കുന്നതിനും ബുദ്ധിമുട്ടുകൾ ഉണ്ടാകും. എന്നാൽ ചികിത്സയെ കുറിച്ചുള്ള അജ്ഞതയും മാതാപിതാക്കളുടെ മാനസിക ആഘാതവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും കാരണം ശരിയായ ചികിത്സ വേണ്ട സമയത്ത് ലഭിക്കാതെ പോകുന്നു.
10 ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയയും മറ്റു ചികിത്സകളും തികച്ചും സൗജന്യമായാണ് നൽകുക. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിൽ ഉള്ളവരെ പരിഗണിച്ചാണ് ഈ ക്യാമ്പ്. വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനുമായ് 8592858555, 04942673376 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പത്ര സമ്മേളനത്തിൽ പ്രൊജക്റ്റ് ഡയറക്ടർ ഡോ. നിഖിൽ ഒ ഗോവിന്ദൻ, റൈറ്റ്സ് തണൽ ജനറൽ സെക്രട്ടറി ഹസനുൽ ബന്ന, എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments