എരമംഗലം ഗൈഡൻസ് സെൻ്ററിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു
ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് എരമംഗലം ഗൈഡൻസ് സെൻ്ററിൽ സംഘടിപ്പിച്ച പുസ്തക ചർച്ച യു.ഡി.എഫ്.ജില്ല ചെയർമാനും കെ.പി.സി.സി.സെക്രട്ടറിയുമായ പി.ടി.അജയ് മോഹൻ ഉൽഘാടനം ചെയ്തു.
''മനുഷ്യാവകാശം: അംഗീകാരവും തിരസ്കാരവും" എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ റഫീഖ് പട്ടേരി, സുരേഷ് പാട്ടത്തിൽ, പ്രഗിലേഷ് (റിയൽ മീഡിയ), ഹകീം വെളിയത്ത്, ഷാജി കാളിയത്തേൽ ശംസുദ്ദീൻ കുന്നമ്പത്ത്, ഡോ.ഉമ്മറലി തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. ഡയലോഗ് സെൻ്റർ മലപ്പുറം ജില്ല സമിതിയംഗം അഫ്സൽ ത്വയ്യിബ് മോഡറേറ്ററായിരുന്നു. ഡയലോഗ് സെൻ്റർ എരമംഗലം ചെയർമാൻ എം.സി.നസീർ അധ്യക്ഷത വഹിച്ച സംഗമത്തിൽ പ്രോഗ്രാം കൺവീനർ കെ.എ.ജമാൽ നന്ദി പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments