Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജില്ലാ പഞ്ചായത്ത് ഫർണിച്ചറുകൾ നൽകി


ജില്ലാ പഞ്ചായത്ത് ഫർണിച്ചറുകൾ നൽകി 
 
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ, പാലപ്പെട്ടി ഗവ: ഹയർ സെക്കൻഡറി സ്കൂൾ, മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവയിൽ അദ്ധ്യാപകർക്ക് ഉപയോഗിക്കാൻ ഫർണിച്ചർ വിതരണ ചെയ്തു. വിതരണ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. പൊന്നാനി ഉപജില്ലയിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പഠനരംഗത്തും പാഠ്യേതര വിഷയങ്ങളിലും ഉന്നത വിജയം കരസ്ഥമാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന അധ്യാപകരെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിന്റ് പരിധിയിൽ നന്മയുള്ള ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്മാരായ ഷംസുദ്ദീൻ പാലപ്പെട്ടി, മാറഞ്ചേരിയിൽ പ്രസാദ് ചാമക്കലൂം, വെളിയങ്കോട് നിഷിലും അധ്യക്ഷത വഹിച്ചു. മാറഞ്ചേരി സ്കൂൾ പ്രധാന അധ്യാപിക സരസ്വതി ടീച്ചർ വെളിയങ്കോട് പ്രധാന അധ്യാപിക രാധിക ടീച്ചർ പാലപ്പെട്ടി പ്രധാന അധ്യാപിക ഇൻ ചാർജ് മണി ടീച്ചർ തുടങ്ങിയവർ വ്യത്യസ്ത സ്കൂളുകളിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും, നിരന്തരമായ ഇടപെടലിനും, വികസന കാഴ്ചപ്പാടുകൾക്കും നന്ദി അറിയിച്ചു കൊണ്ട് ലളിതമായ ചടങ്ങുകൾ അവസാനിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments