Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുളിക്കക്കടവ് തൂക്കുപാലത്തിന്റെയും ബിയ്യം കായൽ ടൂറിസം പദ്ധതി പ്രദേശത്തിന്റെയും പരിപാലന പ്രവൃത്തി ഇനി പൊന്നാനി നഗരസഭക്ക്


പുളിക്കക്കടവ് തൂക്കുപാലത്തിന്റെയും ബിയ്യം കായൽ ടൂറിസം പദ്ധതി പ്രദേശത്തിന്റെയും പരിപാലന പ്രവൃത്തി ഇനി പൊന്നാനി നഗരസഭക്ക്



മാറഞ്ചേരി ഗ്രാമപഞ്ചായത്തിനേയും പൊന്നാനി നഗരസഭയേയും ബന്ധിപ്പിക്കുന്ന യാത്രാ മാർഗമായ പുളിക്കക്കടവ് തൂക്കുപാലവും ബിയ്യം കായൽ ടൂറിസം പദ്ധതി പ്രദേശവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പ്രതിനിധികൾ പൊന്നാനി നഗരസഭയ്ക്ക് കൈമാറി.

അപകടാവസ്ഥയിലായ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾ നടത്തുന്നതിന് സാങ്കേതിക കാരണങ്ങളാൽ നഗരസഭയ്ക്ക് കഴിയാതിരുന്ന സാഹചര്യത്തിലാണ് നടപടി.
തൂക്കുപാലം നഗരസഭയ്ക്ക് വിട്ടുകിട്ടാത്തതിനാൽ പരിപാലന പ്രവൃത്തികൾ നഗരസഭയ്ക്ക് നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ചെയർമാൻ ഡി.ടി.പി.സി പ്രതിനിധിയെ അറിയിച്ചിരുന്നു.
ഇക്കാര്യത്തിൽ പി.നന്ദകുമാർ എം.എൽ.എയുടെ ഇടപെടലിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നഗരസഭക്ക് തൂക്കുപാലവും പദ്ധതി പ്രദേശവും കൈമാറിയത്.

 അപകടഭീഷണി നേരിടുന്ന തൂക്കുപാലത്തിന്റെ അടിയന്തിര അറ്റകുറ്റ പണികൾ നടത്തി പാലം യാത്രാ യോഗ്യമാക്കുന്നതിനൊപ്പം പദ്ധതി പ്രദേശത്ത് പ്രാദേശിക ടൂറിസം സാധ്യതകൾ പരിപോഷിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാവുമെന്നും
പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.

നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി വിപിൻ ചന്ദ്ര,നഗരസഭ സെക്രട്ടറി സജിറൂൻ എന്നിവർ ആസ്തി കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments