ഡയാലിസിസ് സെന്റർ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു
വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ തുടങ്ങുന്ന ഉമർ ഖാസി (റ) മെമ്മോറിയൽ ഡയാലിസിസ് സെന്റർ ശിലാസ്ഥാപന കർമ്മം വഖഫ് വകുപ്പ് മന്ത്രി വി . അബ്ദുറഹിമാൻ നിർവഹിച്ചു. ഇടി മുഹമ്മദ് ബഷീർ എംപി. നന്ദകുമാർ എംഎൽഎ, വഖ്‌ഫ് ബോർഡ് ചെയർമാൻ അഡ്വ: M.K സക്കീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വെളിയങ്കോട് മഹല്ല് ഖാസി ഹംസ സഖാഫി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
സെക്രട്ടറി മനാഫ് കെ വി സ്വാഗതം പറഞ്ഞു പ്രസിഡണ്ട് അബൂബക്കർ കെ വി അധ്യക്ഷത വഹിച്ചു. മൊയ്തുണ്ണി ഹാജി , ഷംസു കല്ലാട്ടേൽ , എ കെ സുബൈർ , മുസ്തഫ മുക്രിയകത്ത് , യൂസഫ് പുരയിൽ, മുജീബ് കൊട്ടിലുങ്ങൽ , ടിഎം സിദ്ദീഖ് , ടിപി കേരളീയൻ , കെ കെ ബീരാൻകുട്ടി , വേണുഗോപാൽ , ഇബ്രാഹിംകുട്ടി , അൻവർ പഴഞ്ഞി , നാരായണൻ കോട്ടക്കൽ എന്നിവർ വേദിയിൽ സന്നിഹിതരായി.
ജോയിൻറ് സെക്രട്ടറി റസാഖ് പി ആർ കെ നന്ദി പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments