സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ അനുവദിക്കില്ല: പി.ഡി.പി.
കേന്ദ്രസര്‍വ്വകലാശാലകളില്‍ സംഘ്പരിവാറുകാരെ മേധാവികളാക്കി ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിച്ചത് പോലെ കേരളത്തിലെ സര്‍വ്വകലാശാലകളേയും കാവിവല്‍ക്കരിക്കാനുള്ള ഗവര്‍ണ്ണറുടെ നീക്കത്തിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കുമെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫര്‍ അലി ദാരിമി പറഞ്ഞു. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഫാസിസ്റ്റ് ഗൂഢതന്ത്രങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഗവര്‍ണ്ണറുടെ ജനാധിപത്യവിരുദ്ധ കുത്സിതശ്രമങ്ങള്‍ക്കെതിരെ പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി, സെക്രട്ടറി നിഷാദ് ചെങ്ങരംകുളം,
സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം. എ. അഹ്മദ്കബീർ, എം മൊയ്തുണ്ണി ഹാജി, കുഞ്ഞിമോൻ പാവിട്ടപ്പുറം, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു എന്നിവർ സംസാരിച്ചു.
ഫവാസ് പുറങ്ങ്, ഹമീദ് പവിട്ടപ്പുറം, ഹംസ ചെങ്ങരംകുളം, ഹുസൈൻ പത്തായി, ഹൈദർ പാലക്കൽ പ്രകടനത്തിന് നേതൃത്വം നൽകി
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments