കേന്ദ്ര ഭരണകൂടം മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നു : പി.ഡി.പി.
പൊന്നാനി: ഇന്ത്യയുടെ ജനാധിപത്യത്തേയും ബഹുസ്വരതയേയും മതനിരപേക്ഷതയേയും രാജ്യത്തിന്റെ ഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന അപകടകരമായ സാഹചര്യമാണെന്ന് പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ പരിഷ്കരിക്കുകയും ഇന്ത്യ ഒഴിവാക്കി ഭാരതം എന്ന് ചേര്‍ക്കുകയും അശോകസ്തംഭത്തിന് പകരം ഹൈന്ദവ ദൈവത്തെ പ്രതിഷ്ഠിക്കുകയും ചെയ്ത് മതേതര ഇന്ത്യയെ അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 9,10,11 തീയതികളില്‍ കോട്ടക്കലിൽ നടക്കുന്ന
പി.ഡി.പി.സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹനപ്രചരണ ജാഥ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലംകോട് പഞ്ചായത്ത് പി.ഡി.പിപ്രസിഡന്റ് ഹമീദ് വാവിട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് പൊന്നാനി ജാഥാ ക്യാപ്റ്റന്‍ ഇസ്മായീൽ പുതുപൊന്നാനിക്ക് പതാക കൈമാറി. മണ്ഡലം സെക്രട്ടറി നിഷാദ് ചങ്ങരംകുളം, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.മൊയ്തുണ്ണി ഹാജി, എം. എ.അഹമദ് കബീർ, കുഞ്ഞിമോൻ പാവിട്ടപ്പുറം, ജില്ലാ കൗൺസിൽ അംഗം കുമ്മിൽ അബ്ദു, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ കാപ്പിരിക്കാട്, ജോയിൻ സെക്രട്ടറി ഫവാസ് പുറങ്ങ്, ഐ.എസ്.എഫ് മണ്ഡലം കോ-ഓഡിനേറ്റർ ആദിൽ പൊന്നാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പിപ്പിൾസ് സർഗ്ഗവേദി ഒരുക്കിയ 'അവർണ്ണ ഗാത' തൊരുവ് നാടകം അവതരിപ്പിച്ചു.
പാവിട്ടപ്പുറത്ത് നിന്നാരംഭിച്ച ജാഥ ആലംകോട്, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലും, പൊന്നാനി മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തി കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments