നരണിപ്പുഴ -കുമ്മിപ്പാലം ബണ്ട് പുനർനിർമിക്കാൻ മണ്ണ് എത്തിച്ചു തുടങ്ങി
എരമംഗലം തകർന്ന നരണി പ്പുഴ-കുമ്മിപ്പാലം പാടശേഖരത്തി ന്റെ ബണ്ട് പുനർനിർമിക്കാനുള്ള മണ്ണ് എത്തിച്ചു തുടങ്ങി. പാടശേ ഖരത്ത് കൃഷി പുനരാരംഭിക്കുന്ന തിന്റെ ഭാഗമായാണ് ഒലിച്ചു പോയ ബണ്ട് നിർമിക്കാൻ കെഎൽഡിസിയുടെ നേതൃത്വ ത്തിൽ മണ്ണ് എത്തിക്കുന്നത്. പു റം കോളിലെയും നുറടിത്തോട്ടി ലെയും ശക്തമായ വെള്ളക്കെട്ടി നെ തുടർന്നാണ് 5 ദിവസം മുൻപ് നരണിപ്പുഴ-കുമ്മിപ്പാലം പാടശേ ഖരത്തിന്റെ 70 മീറ്ററോളം ബണ്ട് തകർന്ന് വ്യാപകമായി കൃഷിനാ ശം ഉണ്ടായത്. ബണ്ട് തകർന്ന് പുറംകോളിൽ നിന്നുള്ള അധിക
ജലം പാടശേഖരത്തേക്ക് ഒഴുകി എത്തിയതു മൂലം 200 ഏക്കർ പാ ടശേഖരത്ത് വെള്ളക്കെട്ട് തുടരു കയാണ്.
ബണ്ടിനടിയിലെ മണ്ണ് താഴ്ന്ന തോടെ വെള്ളക്കെട്ടിൽ ബണ്ട് ഒലിച്ചു പോകുകയായിരുന്നു. കെഎൽഡിസി നിയോഗിച്ച കരാ റുകാരനാണ് ബണ്ട് പുനർനിർമി ക്കുന്നത്.
ബണ്ടിനുള്ള മണ്ണ് താഴത്തേൽ പടിയിലെ വ്യക്‌തിയുടെ സ്ഥല ത്താണ് ശേഖരിക്കുന്നത്. ഇവിടെ നിന്ന് ചെറിയ ലോറികളിലാകും പാടശേഖരത്തേക്ക് മണ്ണ് എത്തി ക്കുക. ബണ്ട് തകർന്ന ഭാഗത്ത് തിങ്കളാഴ്‌ച തടികൾ സ്‌ഥാപി
ക്കും. അതിനു ശേഷമാകും മണ്ണ് എത്തിക്കുക. ചെറിയ ലോറിക ളിൽ മണ്ണ് എത്തിച്ച് ഒരാഴ്ചയ്ക്കു ള്ളിൽ ബണ്ട് നിർമാണം പൂർത്തി യാക്കുമെന്ന് അധികൃതർ അറിയി ച്ചു.
ബണ്ട് നിർമാണം പൂർത്തിയാ യാൽ 2 ആഴ്ചയ്ക്കുള്ളിൽ പാട ശേഖരത്തുനിന്ന് വെള്ളം വറ്റിച്ച് കൃഷി ഇറക്കാനുള്ള നടപടി സ്വീ കരിക്കുമെന്ന് പാടശേഖര സമിതി പ്രസിഡൻ്റ് രാഘവൻ തട്ടകത്തും സെക്രട്ടറി സുരേഷ് പാട്ടത്തിലും അറിയിച്ചു. വെള്ളം വറ്റിക്കുന്നതി നായി കൂടുതൽ മോട്ടറുകൾ എത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments