ചേന്നമംഗലം എ എൽ പി സ്കൂളിൽ അന്താരാഷ്ട്ര അറബി ഭാഷാ ദിനം ആഘോഷിച്ചു.
ലോകത്ത് പല ഭാഷകളും കാലഹരണപ്പെടുകയും മാറ്റങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമ്പോഴും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അറബിഭാഷ മൂലഭാഷയുടെ തനിമ നിലനിര്‍ത്തി ആധുനിക മാറ്റങ്ങളെ ഉള്‍ക്കൊണ്ടുതന്നെ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്ന് പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് സക്കീർ ഹുസൈൻ പറഞ്ഞു. സുജിനിവാസ് അധ്യക്ഷയായി. അധ്യാപികയായ നദീറ. വി അറബി ദിന സന്ദേശം നല്‍കി.
ചടങ്ങില്‍ എല്‍.പി വിദ്യാര്‍ഥികളുടെ സര്‍ഗാത്മക രചനകള്‍ അടങ്ങിയ മാഗസിനുകളുടെ പ്രകാശനവും. വിദ്യാർത്ഥികൾ നിർമ്മിച്ച ഉത്പന്നങ്ങൾ പ്രദർശനവും നടന്നു . അതോടൊപ്പം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. തുടര്‍ന്ന് സമ്മാനദാനവും മധുരപലഹാര വിതരണവും നടന്നു. പരിപാടിയിൽ ഷൈബി വി ജെ, ഡെയ്സി എ, ജിൻസി ജോസ്, സിജി തോമസ്, സൗമ്യ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments