യുവ എഴുത്തുകാരി നാഹിദ ടി.എഫ് ന്റെ പ്രഥമ പുസ്തകം ‘പെരുന്നായ്കി’ പ്രകാശനം ചെയ്തു.
പാലപ്പെട്ടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് ചടങ്ങ് നടന്നത്. മഞ്ജരി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വിദ്യാഭ്യാസ പരിശീലകൻ റംഷാദ് സൈബർമീഡിയ അധ്യക്ഷത വഹിച്ചു. ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ ട്രെസ്റ്റ് ചെയർമാൻ ഷാജി കാളിയത്തേൽ ഉത്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ അജിജേഷ് പച്ചാട്ട് പുസ്തകം പ്രകാശനം ചെയ്തു. എഴുത്തുകാരി നജില പുളിക്കൽ പുസ്തകം ഏറ്റുവാങ്ങി.
കവയിത്രി സൗദ പൊന്നാനി പുസ്തക പരിചയം നടത്തി. ശശി മാസ്റ്റർ അയിരൂർ മുഖ്യ പ്രഭാഷണം നടത്തി. സുബ്രമണ്ണ്യൻ അയിരൂർ, ജാഷിർ സി.പി, കൃഷ്ണൻ തലക്കാട്ട്, ജസീല ഷിഹാബുദീൻ, വാഹിദ, ബഷീർ മുഹ്‌യിദ്ധീൻ, മുസ്തഫ എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹിക പ്രവർത്തകൻ മജീദ് സാഹിബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സഫീദ് പാലപ്പെട്ടി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു....
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments