മാധ്യമ പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം: കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുക - പ്രസ്സ് ഫോറം
ദേശാഭിമാനി ലേഖകനും വന്നേരിനാട് പ്രസ്സ് ഫോറം ട്രഷററുമായ പി.എ. സജീഷിന്റെ വീടിനുനേരെ ആക്രമണം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വന്നേരിനാട് പ്രസ്സ് ഫോറം ആവശ്യപ്പെട്ടു. നിരപരാധിയായ ഒരാളുടെ വീടിനുനേരെ ക്രിമിനൽ സംഘം ആക്രമണം നടത്തിയിട്ടും സി.സി.ടി.വി. ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിട്ടും മുഴുവൻ പ്രതികളെയും പിടികൂടുന്നതിൽ പോലീസ് അനാസ്ഥ വെടിയണമെന്നും കടവനാട് പ്രദേശത്തിന്റെ സമാധാനം തിരിച്ചുകൊണ്ടു വരുന്നതിന് അക്രമികളായ സാമൂഹ്യദ്രോഹികൾക്കെതിരെ പോലീസ് മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കണമെന്നും പോലീസ് അനാസ്ഥ തുടർന്നാൽ വിഷയത്തിൽ പോലീസ് മേധാവിയേയും ആവശ്യമെങ്കിൽ കോടതിയെയും സമീപിക്കുമെന്നും വന്നേരിനാട് പ്രസ്സ് ഫോറം എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, മറ്റു ഭാരവാഹികളായ ഷാജി ചപ്പയിൽ, ജമാൽ പനമ്പാട്, വി.പി. പ്രത്യുഷ്, എൻ.വി. ശുഹൈബ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments