മാറഞ്ചേരി വെളിയങ്കോട് പഞ്ചായത്ത് തല ഭിന്നശേഷി കായികോത്സവം സ്ക്രീനിങ് നടന്നു
സമഗ്ര ശിക്ഷ കേരള പൊന്നാനി യു ആർ സി യുടെ നേതൃത്വത്തിൽ ഡിസംബർ 3ഭിന്നശേഷി മാസാചരണ പരിപാടിയോട് അനുബന്ധിച്ച് മാറഞ്ചേരി വെളിയങ്കോട് പഞ്ചായത്ത് തല ഭിന്നശേഷി കായികോത്സവം സ്ക്രീനിങ് CMMUPS എരമംഗലം വെച്ച് നടന്നു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ CRCC ജസീല വി കെ സ്വാഗതം പറഞ്ഞു. യു ആർ സി ട്രെയിനർ അജിത് ലൂക്ക് അധ്യക്ഷനായി. വെളിയങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സൈദ് പുഴക്കര, മാറഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബൽക്കീസ് തൈപ്പറമ്പിൽ, വെളിയങ്കോട് വാർഡ് മെമ്പർ ഷീജ ടീച്ചർ, പൊന്നാനി AEO ഷോജ. ടി.എസ്,CMM സ്കൂൾ പ്രധാന അധ്യാപകൻ നൗഷാദ് , UMM പ്രധാനാദ്ധ്യാപകൻ ലിജോ , HM ഫോറം പ്രതിനിധി ശ്രീകാന്ത് വി കെ , CMMUP സ്കൂൾ PTA പ്രസിഡന്റ് രാജാറാം, സ്പെഷ്യൽ എഡ്യൂക്കേറ്റർ മിഥില , കായികാധ്യാപകൻ ആനിഫ് കെ. വി. മുതലായവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പൊന്നാനി യു ആർ സി CRCC രഹാ സുമേഷ് നന്ദിയും പറഞ്ഞു. ബെൻസി പോളി ക്ലിനിക്കിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് കായികമേള സ്ക്രീനിങ്ങിനോട് അനുബന്ധിച്ച് നടന്നു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments