ആഡംബര ബൈക്ക് മോഷ്ടിച്ച കേസിൽ മാറഞ്ചേരി, വെളിയംങ്കോട് സ്വദേശികൾ അറസ്റ്റിൽ
കുറ്റിപ്പുറം ടൗണിൽ നിന്നും ബൈക്ക് മോഷണം നടത്തിയ കേസിൽ ഒരു ജുവനൈൽ പ്രതി ഉൾപ്പെടെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. വെളിയംകോട് സ്വദേശിയായ 15 വയസുക്കാരനും ,
മാറഞ്ചേരി മാരാമുറ്റം സ്വദേശി
കൈതമന ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാലേരി പ്രജിൽ( 19 ) എന്നിവരെയാണ് പൊന്നാനിയിൽ നിന്നും കുറ്റിപ്പുറം എസ്.ഐ മനോജിൻറെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. നിരവധി സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും, മൊബൈൽ ഫോൺ കോളുകൾ കേന്ദീകരിച്ചും നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതി പൊന്നാനി കുണ്ടുകടവ് സ്വദേശി മുജ്ജത ഒളിവിലാണ്. കോഴിക്കോട് സ്വദേശിയായ യുവാവിൻെറ ഡ്യൂക്ക് ബൈക്കാണ് മോഷ്ടാക്കൾ ലോക്ക് പൊട്ടിച്ചെടുത്ത് മോഷണം നടത്തിയത്. അത്യാഡംബര ബൈക്കുകളുടെ ലോക്ക് തുറക്കുന്നതിന് വിദഗ്ദ്ധരാണ് അറസ്റ്റിലായ പ്രതികൾ . കുറ്റിപ്പുറം ടൗണിൽ വൺവേ റോഡിൽ നിന്നും, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും നിർത്തിയിട്ട ബൈക്കുകൾ മോഷണം പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം സമാനമായ രിതിയിൽ സ്ഥലത്ത് നിന്നും ബുള്ളറ്റ് മോട്ടോർ സൈക്കിളും, പാഷൻ പ്രോ മോട്ടോർ സൈക്കിളും മോഷണം പോയതിലും പിടിയിലായ പ്രതികൾക്ക് പങ്കുള്ളതായി അന്വേഷണം സംഘം അറിയിച്ചു പ്രതികൾ മറ്റ് വാഹന മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി പ്രതികളെ ചോദ്യം ചെയ്ത് വരുന്നുണ്ട. ഒളിവിൽ പോയ മൂന്നാം പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുറ്റിപ്പുറം ടൗൺ പ്രദേശത്ത് വാഹനം മോഷണം പതിവായതിന് ശേഷം തിരൂർ ഡി വൈ എസ് പി കെ.എം ബിജുവിൻറെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തി വരുന്നത്. കുറ്റിപ്പുറം എസ്.എച്ച്.ഒ പത്മരാജൻ .പി.കെ, സബ് ഇൻസ്പെകടർമാരായ മനോജ്. വിജയകുമാരൻ, സിപിഒ മാരായ പ്രദീപ്, വിപിൻസേതു, അജിക്രൈസ്ത്, സുനിൽബാബു എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments