പുതുവത്സരത്തിൽ എടപ്പാളിൽ പുതിയ ട്രാഫിക് പരിഷ്കരണം
പട്ടാമ്പി റോഡിലെ ബസ് സ്റ്റോപ്
ബ്ലോക്ക് പരിസരത്തേക്ക് മാറ്റും.
എടപ്പാൾ : ടൗണിൽ പുതുവർഷത്തിൽ പുതിയ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കും.
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തിരുമാനങ്ങൾ . വട്ടംകുളം പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പട്ടാമ്പി റോഡിൽ ബസ്ബേ നിർമ്മിച്ച് ബ്ലോക്ക് പരിസത്തേക്ക് ബസ്സ്റ്റോപ്പ് മാറ്റാനും, ടൗണിലെ അനധികൃത പാർക്കിങ്ങുകൾ കർശന നടപടി സ്വീകരിക്കാനും, വാഹന തടസം സൃഷ്ടിക്കുന്ന തെരുവുകച്ചവടങ്ങൾ നിയന്ത്രിക്കാനും, മറ്റും അപകടങ്ങൾ ഒഴിവാക്കാനുമായി അടിയന്തിര ഇടപെടലുകളാണ് പുതുവർഷം ഒന്നാം തിയ്യതി മുതൽ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി എല്ലാ വഴിയോരകച്ചവടക്കാർക്കും നോട്ടീസ് നൽകുവാനും, മീൻകച്ചവടവും മറ്റ് തെരുവ് കച്ചവടവും ഗതാഗത തടസ്സമില്ലാത്ത രീതിയിലേക്ക് മാറ്റുന്നതിനാണ് തുടക്കമിടുന്നത്. വട്ടംകുളം പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ, എം വി.ഐ. ഇൻസ്പെക്ടർ മുഹമ്മദ് അഷ്‌റഫ്, ചങ്ങരംകുളം എസ്.ഐ. ജിതിൻലാൽ, പഞ്ചായത്ത് സെക്രട്ടറി റിജിൽ, സ്ഥിരസമിതി അദ്ധ്യക്ഷൻ എം.എ. നജീബ്, മറ്റു പഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസർ അരുൺ കുമാർ, പി.ഡബ്ലിയു.ഡി. ഓവർസിയർ ദിനീഷ്, റാഫ് പ്രതിനിധികളായ ബാലൻ പുളിക്കൽ, ബിനേഷ് ശ്രീധർ, യൂണിയൻ പ്രതിനിധി നവാബ് എന്നിവർ കൂടിച്ചേർന്ന യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്തുവാൻ തീരുമാനിച്ചു.
.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments