Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി വീഡിയോ ഗാനം പുറത്തിറങ്ങി


 മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി വീഡിയോ ഗാനം പുറത്തിറങ്ങി

ഡിസംബർ 18 ന് എടപ്പാളിൽ എത്തുന്ന മുസ്ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായി വീഡിയോ ഗാനം പുറത്തിറങ്ങി. എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയാണ് വീഡിയോ ഗാനം പുറത്തിറക്കിയത്. കുറുക്കോളി മൊയ്തീൻ എം.എൽ.എ തവനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എം.അബ്ദുള്ളക്കുട്ടിക്ക് നൽകി വീഡിയോയുടെ പ്രകാശനം നിർവ്വഹിച്ചു.
കെ.പി ഖാദർബാഷ അദ്ധ്യക്ഷനായി. റഫീഫ് പിലാക്കൽ, ഹാരിസ്. ടി, വി.കെ.എ മജീദ്, മുസ്തഫ , ജാസിർ എന്നിവർ സംസാരിച്ചു.ഡിസംബർ 1 ന് തുടങ്ങിയ യൂത്ത് മാർച്ച് ഡിസംബര്‍ 20 ന് പൊന്നാനിയിൽ സമാപിക്കും.
വി.കെ.എ മജീദ് സംവിധാനം നിർവ്വഹിച്ച വീഡിയോ ഗാനത്തിന് പി. അബ്ദുൾ ഹയ്യാണ് വരികൾ തയ്യാറാക്കിയത് അമീൻ പൊന്നാടാണ് ഗാനം ആലപിച്ചത്.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments