പാലപ്പെട്ടിയിൽ സംഗമം ഫെസ്റ്റിന് തുടക്കമായി.
സുസ്ഥിര വികസനത്തിന് അയൽ കൂട്ടപ്പെരുമ എന്ന തലകെട്ടിൽ ഇൻഫാഖ് സംഘടിപ്പിക്കുന്ന സംഗമം ദശവാർഷികാഘോഷത്തിന്റെ ഭാഗമായി പാലപ്പെട്ടിയിൽ നടത്തുന്ന സംഗമം ഫെസ്റ്റിന് തുടക്കമായി.
സംഗമം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന കലാ-സാഹിത്യ മത്സരങ്ങൾ കവിയത്രി സീനത്ത് മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. ഹൂമൺ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി പി.എം.അബ്ദുൾ മജീദ് അധ്യക്ഷതവഹിച്ചു. എ. അബ്ദുൾ ലത്തീഫ്, മുസ്തഫ എന്നിവർ പ്രസംഗിച്ചു സൈനുദ്ധീൻ ഫലാഹി സ്വാഗതവും നസീമ ഹംസു നന്ദിയും പറഞ്ഞു.
കഥ, കവിത, പ്രബന്ധ രചന , ചിത്രംവര , പെയ്ന്റിംഗ് , തുടങ്ങിയ മത്സരങ്ങളിൽ നൂറ് കണക്കിന് അയൽ കൂട്ടം അംഗങ്ങൾ പങ്കാളികളായി.
സംഗമം ഫെസ്റ്റിന്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ ഡിസംബർ 16 നും സംഗമം അയൽ കൂട്ട ചന്ത 24 നും സമാപന സമ്മേളനവും കലാപരിപാടികളും ഡിസംബർ 26 നും നടക്കും.
പാലപ്പെട്ടിയിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ വെൽഫയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് സംഗമം പലിശ രഹിത അയൽ കൂട്ടങ്ങൾ പ്രവർത്തിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments