മുപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം പഠിച്ചിറങ്ങിയ വിദ്യാലയത്തിൽ അവർ ഒത്തുകൂടി.
വല്ല്യമ്മയും മുത്തച്ഛനുമായവർ ആടിയും പാടിയും പഠനകാലത്തിന്റെ ഓർമകളെ തിരിച്ചുപിടിച്ചു.1990- ൽ പൊന്നാനി എം. ഐ. ഹൈസ്ക്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ എസ്.എസ്.എൽസി ബാച്ചിലുള്ളവരാണ് ഒത്തുകൂടിയത്. ക്ലാസ് മുറിയിൽ അന്നു കണ്ടശേഷം ഇപ്പോൾ കാണുന്നവരാണ് ഒട്ടുമിക്കവരും. പഴയ അനുഭവങ്ങൾ പൊടി തട്ടിയെടുത്തും പഴയ ക്ലാസ് മുറികളിലേക്ക് എത്തിനോക്കിയും ഓർമ്മകൾക്കൊപ്പം മണിക്കൂറുകൾ ചിലവിട്ടു. സംഗമം മുൻ പ്രധാന അദ്ധ്യാപകൻ ടി. മുഹമ്മദ് സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. ടി. വി. സലീം അദ്ധ്യക്ഷത വഹിച്ചു. എം.എ. ഹസീബ് മുഖ്യപ്രഭാഷണം നടത്തി. പ്രീതി ടീച്ചർ, കെ.നിസാർ, മണികണ്ഠൻ, സി. പി. ഖാലിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ജീവൻ രക്ഷാപരിശീലന ക്ലാസിന് ഹബീബ് റഹ്മാൻ അറക്കൽ നേതൃത്വം നൽകി. 'സുഹൃത്ത് ബന്ധത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ അബ്ദുൽ ഖാദർ കടവനാട് ക്ലാസ്സെടുത്തു. ഹെൽത്ത് ചെക്കപ്പും നടന്നു. സംസ്ഥാന ശാസ്ത്രമേളയിൽ ബഡ്ഢിഗ് & ക്രാഫ്റ്റ് വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ടി.അദ്‌നാനെ ചടങ്ങിൽ അനുമോദിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments