ഉസ്മാൻ മാസ്റ്റർ അനുസ്മരണം ഡിസംബർ 31 ന് നടക്കും
പൊന്നാനി: തെക്കേ മലബാറിലെ വിദ്യാഭ്യാസ പരിഷ്കർത്താവും വിശിഷ്യാ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലും മദ്രസ സ്കൂൾ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച കുന്നിക്കലകത്ത് ഉസ്മാൻ മാസ്റ്ററുടെ അറുപതാം ചരമവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 31 ഞായറാഴ്ച വൈകുന്നേരം 3. 30ന് അദ്ദേഹം സ്ഥാപിച്ച എം.ഐ.യു.പി സ്കൂളിൽ വച്ച് അനുസ്മരണ സമ്മേളനം നടക്കുന്നതാണ്.
പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ പൊന്നാനി നഗരം പ്രദേശത്ത് സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്ന സമൂഹത്തിന് വിദ്യയുടെ വെളിച്ചം പകർന്നു നൽകിയ വ്യക്തിയാണ് ഉസ്മാൻ മാസ്റ്റർ. അദ്ദേഹത്തിൻറെ രചനകൾ തലമുറകൾ വായിച്ചു പഠിച്ചിട്ടുള്ളതാണ്. അദ്ദേഹം മൗത്തള എന്ന കലാരൂപത്തെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ഉസ്മാൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കേരള വകഫ് ബോർഡ് ചെയർമാൻ അഡ്വ. എം. കെ. സക്കീർ ഉദ്ഘാടനം നിർവഹിക്കും. സ്റ്റേറ്റ് പബ്ലിക് റിലേഷൻ മുൻ അഡീഷണൽ ഡയറക്ടർ പി.എ. റഷീദ് അനുസ്മരണ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ മുഹമ്മദ് പൊന്നാനി, ടി.വി. മുഹമ്മദ്, കെ. അഫ്സൽ എന്നിവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments