പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് 2024 25 വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.
പെരുമ്പടപ്പ് ബ്ലോക്ക് ഒഎൻവി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം നിർവഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ പി അധ്യക്ഷത വഹിച്ചു . ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുനിൽ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സൗദ അബ്ദുള്ള, നിഷാദത്ത് ടീച്ചർ , മെമ്പർമാരായ നിഷ, ടി എച്ച് മുസ്തഫ, അഷറഫ്, വിജിത,ഷംല, സെക്രട്ടറി അമ്പിളി, സിഡിഎസ് ചെയർപേഴ്സൺ സുലൈഖ തുടങ്ങിയവർ ആശംസ അർപ്പിച്ചു
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് മുക്കണ്ടത്ത് സ്വാഗതവും സുനിൽദാസ് നന്ദിയും പറഞ്ഞു.2024-25 വർഷത്തെ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 14വർക്കിംഗ് ഗ്രൂപ്പിൽ വിവിധ മേഖലയിൽ പുതിയ പദ്ധതികൾ രൂപീകരിച്ചു നടപ്പാക്കുവാൻ യോഗം തീരുമാനിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments