കെഎംപിയു മലപ്പുറം ജില്ലാ സമ്മേളനം 17ന് എടവണ്ണപ്പാറയില്‍ : എഴുത്ത് പോസ്റ്റര്‍ പ്രകാശിപ്പിച്ചു.
കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബര്‍ 17ന് ഞായറാഴ്ച എടവണ്ണപ്പാറയില്‍ നടക്കുന്നതിന്റെ പ്രചരണാര്‍ഥം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ എഴുത്ത് പോസ്റ്റര്‍ പ്രകാശനം ചങ്ങരംകുളത്ത് നടന്നു. സംസ്ഥാന ട്രഷര്‍ ഷാഫി ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ ദാസന്‍ കോക്കൂര്‍ അധ്യക്ഷനായി. യൂണിയന്‍ സ്ഥാപക നേതാവ് വി സെയ്ത് മുഖ്യാതിഥിയായി. ജില്ലാ സെക്രട്ടറി ആഷിക്ക് നന്നംമുക്ക്, വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റുമാരായ പി പി സുനീറ, ജീന മണികണ്ഠന്‍, കമ്മിറ്റിയംഗങ്ങളായ ശരത്ത്, വൈശാക് എന്നിവര്‍ സംസാരിച്ചു. വെസ്റ്റ് ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍ സ്വാഗതം പറഞ്ഞു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments