വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് - അങ്കണവാടി കെട്ടിടത്തിന് തറക്കല്ലിട്ടു
വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ 16 -ാം വാർഡിലെ 88 -ാം നമ്പർ അങ്കണവാടിയുടെ കെട്ടിട നിർമ്മാണത്തിന് ബഹുമാന്യനായ
എം. പി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ അവർകൾ അനുവദിച്ച 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിടൽ കർമ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു .
18 -ാം വാർഡ് മെമ്പർ ഷരീഫ മുഹമ്മദ് , ഐ.സി. ഡി. എസ്. സൂപ്പർ വൈസർ പി. അംബിക, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് കെ.കെ. ബീരാൻക്കുട്ടി , അങ്കണവാടി വർക്കർ ഷൈനി , ഹെൽപ്പർ റംല , ടി. വി. അബൂബക്കർ , യൂനസ് , ഒ. വി. അലി. അനസ് നാലകത്ത് , കെ. പി. കമറുദ്ദീൻ , തുടങ്ങി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ , രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments