പൊന്നാനി നഗരസഭ സ്വാതന്ത്രസമരസേനാനികളെ അപമാനിക്കുന്നു : കോൺഗ്രസ്
നവകേരള സദസ്സിനുവേണ്ടി പൊന്നാനി കോടതിപ്പടി റോഡിൻ്റെ അറ്റകുറ്റ പണിയുടെ ഭാഗമായി ഉപയോഗശൂന്യമായ കല്ലും മണ്ണും സ്വാതന്ത്ര്യസമര സേനാനി കെ വി നൂറുദ്ദീൻ്റെ 30 വർഷം പഴക്കമുള്ള സ്മാരകത്തിന് മുന്നിൽ സ്ഥാപിച്ച നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച് പരാതി നൽകി.
സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയ്ക്ക് മുന്നിൽ നഗരസഭ തന്നെ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ ഫോട്ടോയ്ക്ക് മുന്നിലും മാലിന്യം നിക്ഷേപിച്ച് സ്വാതന്ത്ര്യസമരസേനാനികളെ അവഹേളിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും, മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്ത് പരിസരം വൃത്തിയാക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ ജയപ്രകാശ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, എം അബ്ദുൾലത്തീഫ്, സക്കീർ അഴീക്കൽ,പി ജലീൽ, ടി രാജകുമാർ, മനാഫ് കാവി, വസുന്ദരൻ, കേശവൻ, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments