പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മാറഞ്ചേരിയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മും വയോജന പാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു .
മാറി വരുന്ന തൊഴിൽ സംസ്കാരവും , ഭക്ഷണ രീതികളും മൂലം ജീവിത ശൈലീ രോഗത്തിൽ ഉണ്ടാകുന്ന വർദ്ധനവിനെ പ്രതിരോധിക്കാൻ പൊതു ഇടങ്ങളിൽ ഓപ്പൺ ജിമ്മുകളും വയോജന പാർക്കുകളും നിർമ്മിച്ചു ജനങ്ങളെ കൂടുതൽ കർമ്മ നിരതമാക്കുകയാണ് ഇത്തരം പദ്ധതികളിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യ മിടുന്നതെന്നു ഉൽഘാടന പ്രസംഗത്തിൽ പ്രസിഡന്റ് അറിയിച്ചു .
ബ്ലോക്കിന്റെ രണ്ടാമത്തെ ഓപ്പൺ ജിമ്മാണ് ഇപ്പോൾ ഉൽഘാടനം നടന്നത് . കഴിഞ്ഞ വർഷം വന്നേരി ഗ്രൗണ്ടിൽ ഒരെണ്ണം സ്ഥാപിച്ചിരുന്നു .
കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു വ്യായാമക്ലബ്ബ്കളും , കൂട്ടായ്മകളും ഉണ്ടാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു .
ബ്ലോക്ക് CHC യുടെ അധീനതയിൽ ഉള്ള കാടുപിടിച്ചു കിടന്ന സ്ഥലമാണ് നവീകരിച്ചു മനോഹരമാക്കി ജിം സ്ഥാപിച്ചത്.
ബ്ലോക്ക് മെമ്പർ പി നൂറുദ്ധീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു . മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ , ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എ എച് റംഷീന , വാർഡ് അംഗം സുലൈഖ റസാഖ് , ബ്ലോക്ക് മെമ്പർമാരായ പി അജയൻ , പി റംഷാദ് , BDO അമൽദാസ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹാഫിസ് എന്നിവർ സംസാരിച്ചു .
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീന മുഹമ്മദാലി അംഗങ്ങളായ ടി മാധവൻ , റജുല ഗഫൂർ , സുഹറ , നിഷാദ് അബൂബക്കർ , ഹിളർ കാഞ്ഞിരമുക്ക് , ഷിജിൽ മുക്കാല , എന്നിവർ സംബന്ധിച്ചു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments