കേരകർഷകർക്ക് ജൈവവളം വിതരണം ചെയ്‌തു
നഗരസഭയിലെ നാളികേര ഉത്‌പാദനം വർധിപ്പിക്കുന്നതിനായി കേരകർഷകർക്ക് ജൈവവളം വിതരണം ചെയ്‌തു. നഗരസഭയുടെ 2023 -24 ജനകീയസൂത്രണ വാർഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന സമഗ്ര തെങ്ങുകൃഷി വികസനപദ്ധതിയിലൂടെയാണ് കേരകർഷകർക്ക് ജൈവവള വിതരണം നടത്തിയത്. ജൈവവളം വിതരണം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്‌ഘാടനം ചെയ്‌തു. വികസനസ്ഥിരം സമിത ചെയർപേഴ്‌സൺ അജീന ജബ്ബാർ അധ്യക്ഷത വഹിച്ചു. 82 ലക്ഷം രൂപ ചെലവിട്ട് പദ്ധതിയുടെ ഭാഗമായി കടലപിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, എല്ലുപൊടി, കുമ്മായം, പച്ചകക്ക എന്നീ വളങ്ങളാണ് കേരകർഷകർക്ക് നൽകുന്നത്. സ്ഥിരംസമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, വർക്കിങ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ഷാലി പ്രദീപ്, വാർഡ് കൗൺസിലർ മിനി ജയപ്രകാശ്, പൊന്നാനി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.പി. ഉമ്മർ, സെക്രട്ടറി ജിജി, എ.എഫ്.ഒ. പ്രദീപ്, നഗരസഭാ കൗൺസിലർമാരായ എ. അബ്ദുൽസലാം, കെ.വി. ബാബു, ഷാഫി, നിഷാദ്, വി.പി. സുരേഷ്, വി.പി. പ്രബീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments