വെളിയങ്കോട് പഞ്ചായത്ത് ഹരിത സഭ സംഘാടക സമിതി യോഗം ചേർന്നു
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായി മാലിന്യ മുക്ത ക്യാമ്പയിൻ സെക്രട്ടറിയേറ്റും , കുട്ടികളുടെ ഹരിത സഭ സ്വാഗത സംഘ രൂപീകരണ യോഗവും ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു .
നവംബർ 14 ന് താഴത്തേൽപ്പടി സി.എം. എം. യു . പി സ്കൂളിൽ വെച്ച് കുട്ടികളുടെ ഹരിത സഭ ചേരുന്നതിന്നും , പഴഞ്ഞി എം.ടി. എം . കോളേജ് എൻ. എസ്.എസ് എസ് . വിദ്യാർത്ഥികളുടെ സഹകരണത്തോടെ "സ്നേഹാരാമം" നിർമ്മിക്കുന്നതിനും തീരുമാനിച്ചു . എല്ലാ സി. സി. എസ് . അയൽ ക്കൂട്ടങ്ങളുടെയും , സ്കൂൾ മദ്രസ്സ അധ്യാപകരുടെയും , വ്യാപാരികളുടെയും പ്രത്യേക യോഗം ചേർന്ന് മാലിന്യമുക്ത ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കില ബ്ലോക്ക് കോ- ഓർഡിനേറ്റർ എം. പ്രകാശൻ വിഷയാവതരണം നടത്തി. ആർ. ജി. എസ്. എ. കോ - ഓർഡിനേറ്റർ ആതിര . പി കുട്ടികളുടെ ഹരിത സഭ സംഘാടനം വിശദീകരിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര , റംസി റമീസ് , പഞ്ചായത്ത് അംഗം ഹുസ്സൈൻ പാടത്തകയിൽ , ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.. എം . അനന്തകൃഷ്ണൻ , ആസൂത്രണ സമിതി അംഗങ്ങളായ കെ. കെ. ബീരാൻക്കുട്ടി , സുനിൽ കാരാട്ടേൽ , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷമീർ ഇടിയാട്ടേൽ , സുരേഷ് പാട്ടത്തിൽ ,രാമകൃഷ്ണൻപുഴക്കര , ഇ.കെ. മൊയ്തുണ്ണി , എൻ. എസ്. എസ്. കോ- ഓർഡിനേറ്റർ ഫൈസൽ ബാവ , കുടുംബശ്രീ ചെയർപേഴ്സൺ പുഷ്പ ഹരിത കർമ്മ സേന കോ- ഓർഡിനേറ്റർ എ.ടി. ഫാത്തിമ , സെക്രട്ടറി ജയഭാരതി , തുടങ്ങിയവർ സംസാരിച്ചു . നിർവ്വഹണ ഉദ്യോഗസ്ഥർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ , പ്രധാനധ്യാപകർ , കുടുംബശ്രീ, ഹരിത കർമ്മസേന പ്രവർത്തകർ , ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് സ്വാഗതവും , അസിസ്റ്റൻ്റ് സെക്രട്ടറി ചെന്താമരാക്ഷൻ നന്ദിയും പറഞ്ഞു .
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments